ഡല്‍ഹി: 2008-ല്‍ രാജ്യതലസ്ഥാനത്ത് നടന്ന ഭാട്ല ഹൗസ് ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് ഭീകരസംഘടനയായ ഐഎസിന്റെ വീഡിയോ പുറത്തുവന്നതിനുപിന്നാലെ ടൈംസ് നൗവില്‍ നടന്ന രാത്രിചര്‍ച്ചയില്‍ മുസ്ലിം പത്രപ്രവര്‍ത്തകനെ ഭീകരസംഘടനയുടെ ‘മുഖം’ എന്ന് വിശേഷിപ്പിച്ചത് ചര്‍ച്ചയാകുന്നു. അവതാരകനായ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയാണ് അന്വേഷണാത്മക മാധ്യമ വെബ്സൈറ്റായ തെഹല്‍ക്കയില്‍ നിന്നുള്ള ആസാദ് അഷറഫ് എന്ന പത്രപ്രവര്‍ത്തകനെ ഇങ്ങനെ വിശേഷിപ്പിച്ചത്.
ഭാട്ല ഹൗസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് നല്കിയ വിശദീകരത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനമുന്നയിച്ചപ്പോഴായിരുന്നു ഇയാളെ ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദിന്റെ മുഖമെന്ന് അര്‍ണബ് വിശേഷിപ്പിച്ചത്.
ഇതിനെതിരെ തെഹല്‍ക്ക സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സാദിന് ഏറ്റമുട്ടലിനെപ്പറ്റി അന്വേഷിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു തെഹല്‍ക്ക അഭിപ്രായപ്പെട്ടത്. ആസാദ് അഷറഫും അര്‍ണബിനെതിരെ ബ്ലോഗിലൂടെ പ്രതികരിച്ചിരുന്നു.
Discussion about this post