ഡല്‍ഹി:വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുളള പദവി നല്കാന് പിബി തീരുമാനം. സ്വതന്ത്ര ചുമതലയോടുളള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ല. നിയമസാധുത പരിശോധിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമധാരണയിലെത്തും. സെക്രട്ടേറിയറ്റ് അംഗത്വവും എല്‍ഡിഫ് ചെയര്മാന് സ്ഥാനവും വിഎസിന് നല്‍കുന്നത് തീരുമാനമായിരുന്നില്ല. ഉചിതമായ പദവി നല്‍കാണമെന്ന് രാവിലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. അതേസമയം സംസ്ഥാനത്ത് രണ്ടു അധികാരകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും പോളിറ്റ് ബ്യൂറോ യോഗം ധാരണയിലെത്തിയിരുന്നു.
ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്, എല്‍ഡിഎഫ് ചെയര്മാന് എന്നീ പദവികളാണ് വിഎസിന് നല്കാന് ആദ്യം പാര്‍ട്ടി പരിഗണിച്ചിരുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്നും വിഎസ് പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. വിഎസ് പദവികള്‍ ആവശ്യപ്പെട്ട് തനിക്ക് കുറിപ്പ് നല്‍കിയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെൂച്ചൂരി കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത് വി എസിന് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. എല്‍ഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുണ്ടായ കുറിപ്പ് വിവാദത്തോട് പ്രതികരിച്ചായിരുന്നു യച്ചൂരിയുടെ പ്രസ്താവന.
Discussion about this post