ഡല്‍ഹി/തിരുവനന്തപുരം: ഡീസല്‍ വാഹന നിയന്ത്രണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടിസ്. സംസ്ഥാനങ്ങളിലെ വായുമലിനീകരണം കൂടിയ നഗരങ്ങളെക്കുറിച്ച് നാളെ റിപ്പോര്‍ട്ട് നല്കാന് ട്രൈബ്യൂണല്‍ നിര്‍േദശം നല്കി. റിപ്പോര്‍ട്ട് നല്കുന്നതില് വീഴ്ച വരുത്തിയാല്‍ ചീഫ്് സെക്രട്ടറിമാര്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കി.
സംസ്ഥാനത്ത് ജൂണ്‍ 15ന് മോട്ടോര്‍വാഹന പണിമുടക്ക്. ഡീസല്‍ വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കുലോറികളും പങ്കെടുക്കും.
Discussion about this post