തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ ഇനി അവശേഷിക്കുന്നത് മെഥനോള്‍ എങ്ങനെ ശരിരത്തിലെത്തിയെന്ന പരിശോധനമാത്രം.മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഇല്ലെന്ന ഹൈദ്രബാദ് കേന്ദ്ര ലാബിലെ പരിശോധനഫലം പുറത്തുവന്നതോടെ ദുരൂഹത പകുതി നീങ്ങിയെന്നാണ് വിലയിരുത്തല്‍.
ഇനിയുള്ള അന്വേഷണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന കാക്കനാട് ലാബിന്റെ പരിശോധനാഫലം നിരാകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഹൈദ്രബാദ് ലാബില്‍നിന്നു ലഭിച്ചത്. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പരിശോധനഫലം.
അന്വേഷണ സംഘത്തിന് ലഭിച്ച ഈ റിപ്പോര്‍ട്ട് മെഡിക്കല്‍ സംഘം വിശകലനം ചെയ്യും. തുടര്‍ന്ന് അന്തിമ നിഗമനത്തിലെത്തുമെന്നാണ് അന്വേഷണ സംഘത്തലവന് പി എന്‍ ഉണ്ണിരാജനും ഡിവൈഎസ്പി സുദര്‍ശനനും ഇന്നലെ മണിയുടെ വീട്ടിലെത്തി സഹോദരന് ഉള്‍പ്പടെയുള്ള ബന്ധുക്കളെ അറിയിച്ചത്.
Discussion about this post