ഡല്‍ഹി: പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു കുടംബത്തിലെ പെണ്‍കുട്ടിക്ക് ഡോക്ടറാകാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ കൈത്താങ്ങ്. 2014 ജൂണില്‍ പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍നിന്ന് മതപരമായ വേട്ടയാടലിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്പൂരിലെത്തിയ കുടുംബത്തിലെ 17-കാരിയായ മഷലിന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് സുഷമ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്.
സിബിഎസ്ഇ പ്ലസ്ടു പരീക്ഷ 91 ശതമാനം മാര്‍ക്കോടെ പാസായെങ്കിലും ഇന്ത്യന്‍ പൗരത്വം ലഭിക്കാത്തതിനാല്‍ അഖിലേന്ത്യാ മെഡിക്കില്‍ പ്രവേശന പരീക്ഷയെഴുതാന്‍ കഴിയാതിരുന്നത് ഈ മിടുക്കിക്ക് തടസമായി. ഒരുകോടി രൂപയെങ്കിലും തലവരിപ്പണമില്ലാതെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിക്കില്ലെന്നിരിക്കെ, മാഷലിന്റെ ഡോക്ടര്‍മാരായ മാതാപിതാക്കള്‍ക്ക് അതിന് കഴിവുണ്ടായിരുന്നില്ല. പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കുറച്ചധികം പണവും ഒരുവര്‍ഷവും ഇതിനിടയില്‍ മാഷലിന് നഷ്ടമായിരുന്നു.
കുട്ടിയുടെ ആഗ്രഹം ഉപേക്ഷിച്ച് മറ്റൊരു കോഴ്‌സ് തെരഞ്ഞെടുക്കേണ്ടി വരുമെന്ന അവസ്ഥ വന്നപ്പോള്‍ മാതാപിതാക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ വ്യക്തിപരമായി ഇടപെടാമെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ പൗരത്വം അടയാളപ്പെടുത്താന്‍ ഇന്ത്യന്‍, പ്രവാസി ഇന്ത്യന്‍ എന്നീ രണ്ടു കോളങ്ങള്‍ മാത്രമേ ഉള്ളൂ.
Discussion about this post