ഡല്‍ഹി: ആഫ്രിക്കന്‍ വംശജര്‍ക്കെതിരായ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും എന്നാല്‍ അക്രമങ്ങളില്‍ വംശീയതിയില്ലെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. അക്രമണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും സുഷമ പറഞ്ഞു. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെക്കന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചിലായിരുന്നു ഈ മാസം 21ന് കോംഗോ സ്വദേശിയായ യുവാവിനെ ഒരു സംഘം അക്രമികള്‍ തല്ലിക്കൊന്നത്. 23 കാരനായ ഒലിവയാണ് കൊല്ലപ്പെട്ടത്. ഒലിവ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായത്. യുവാവും പ്രദേശവാസികളും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു.
Discussion about this post