ഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഉടന്‍ ഏറ്റെടുത്തേക്കും. ഇതിനായി ഉടന്‍ ഓള് ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി(എഐസിസി) ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഐസിസിയിലും വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഈ വര്‍ഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ നേരത്തേ സൂചന നല്‍കിയിരുന്നു.
പാര്‍ട്ടിക്കുണ്ടായ തുടര്‍ച്ചയായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടു രാഹുല്‍ അധ്യക്ഷ പദത്തിലേക്ക് വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
Discussion about this post