തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടതില്‍ വ്യക്തത വരുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇക്കാര്യത്തില്‍ വിശ്വാസി
കളുടെ ആശങ്കയകറ്റണം. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ എന്ത് അപാകതയാണ് ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ദേവസ്വം അംഗങ്ങളുടെ നിയമനം ഇനി പിഎസ്സി വഴി ആയിരിക്കുമെന്ന് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ദേവസ്വം നിയമന ബോര്‍ഡ് പിരിച്ചുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍, കൊച്ചി, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരിച്ചത്.
Discussion about this post