തൃശൂര്‍: തൃശൂര്‍ എടവിലങ്ങില്‍ ബിജെപി പ്രവര്ത്തകന് പ്രമോദിനെ വധിച്ച കേസില്‍ നാലുപേര്‍ പിടിയിലായെന്ന് സൂചന. രഞ്ജിന്, മധു, മിഥുന്, സിയാദ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെയായിരുന്നു കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ബിജെപി പ്രവര്ത്തന് മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. എടവിലങ്ങ് കുഞ്ഞയിനിക്ക് വടക്ക് വല്ലത്ത് രാധാകൃഷ്ണമേനോന്റെ മകന് പ്രമോദ് (37) ആണ് മരിച്ചത്.
രണ്ടു കാറുകളിലും ടിപ്പര്‍ ലോറിയിലുമായി മുദ്രാവാക്യം വിളിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന പ്രമോദ് ഉള്‍പ്പടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. കെഎല്‍.47. ഡി1 എന്ന നമ്പറുള്ള ചുവന്ന കാറിലെത്തിയ നാലംഗസംഘമാണ് പ്രമോദിനെ ആക്രമിച്ചത്. മുമ്പ് യുവമോര്‍ച്ച നേതാവ് സത്യേഷിനെ വധിച്ചകേസിലെ പ്രതികളായ ചെന്തെങ്ങ് മധു, ടുട്ടു, ബിജെപി പ്രവര്‍ത്തകനായ ലിബീഷ് ബാബുവിനെ വധിച്ച കേസിലെ പ്രതി സുധീര്‍ എന്നിവരും മറ്റൊരാളുമാണ് ആക്രമണം നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം.
Discussion about this post