തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വി.എസ്. അച്യുതാനന്ദന്റെ ആവശ്യം തള്ളി സിപിഎം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് തിരുത്തേണ്ടിതില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഇക്കാര്യം ഇനി പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗം എം.വി. ഗോവി്ന്ദന്‍ പറഞ്ഞു. വിഎസ് അല്ല ആര് ആവശ്യപ്പെട്ടാലും ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. സമവായത്തിലൂടെ പുതിയ ഡാം വേണമെന്നു തന്നെയാണ ്സിപിഎം നയം. സര്‍ക്കാര്‍ നിലപാട് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കിയിട്ടില്ലെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വജയന്റെ പ്രസ്താവന ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്ന് വിഎസ് ഇന്നലെ പറഞ്ഞിരുന്നു. ഇക്കാര്യം എല്‍ഡിഎഫ് നിലപാടിന് വിരുദ്ധമാണ്. സിപിഎം സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തോയെന്ന് തനിക്കറിയില്ല. വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്തു വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിഎസ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തും നല്‍കിയിരുന്നു.
അണക്കെട്ട് ബലമുള്ളതാണെന്ന കണ്ടെത്തലാണ് ഇപ്പോഴുളളതെന്നും അത് തള്ളിക്കളയാനാകില്ലെന്നുമായിരുന്നു ശനിയാഴ്ച മുഖ്യമന്ത്രി പറഞ്ഞത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ പ്രശ്നമുണ്ടാക്കേണ്ടതില്ല. പ്രശ്നങ്ങള്‍ തമിഴ്നാടുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറ്ഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഈ നിലപാടു മാറ്റത്തിനെതിരയാണ് ഇപ്പോള്‍ വിഎസ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post