നേമത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ ഒ രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള കന്നി പ്രവേശം ബിജെപി ആഘോഷമാക്കി. ഏറെ തയ്യാറെടുപ്പുകളോടെ ആയിരുന്നു രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള പ്രവേശം.
പത്ത് കാര്യങ്ങള്‍-
1-കവടിയാറിലെ വിവേകാനന്ദപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു ഒ രാജഗോപാലിന്റെ നിയമസഭയിലേക്കുള്ള യാത്ര
2-രാവിലെ എട്ടേ അന്‍പതോടെ കാവി ജൂബയും, പാര്‍ട്ടി പതാകയുള്ള ഷാളും അണിഞ്ഞ് രാജഗോപാല്‍ നിയമസഭ കവാടത്തിലെത്തി. അവിടെ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വീകരണം.
3-നിയമസഭയില്‍ പ്രതിപക്ഷ നിരയെ ലക്ഷ്യമാക്കി നടത്തം. പിന്നെ മുന്‍ നിരയില്‍ സ്വന്തം സീറ്റ് കണ്ടെത്തി ഇരുന്നു
4-ഏതാണ്ട് ഒന്നര മണിക്കൂര്‍ സത്യപ്രതിജ്ഞക്കായി കാത്തിരുപ്പ്. അക്ഷരമാല ക്രമത്തില്‍ പേരു വിളിച്ചതിനനുസരിച്ച് അല്‍പം പോലും പതര്‍ച്ചയില്ലാതെ സത്യപ്രതിജ്ഞ ചൊല്ലി
5- ദൈവനാമത്തിലായിരുന്നു കേരള നിയമസഭയിലെ ആദ്യ ബിജെപി എംഎല്‍എയുടെ സത്യപ്രതിജ്ഞ
6-കന്നിക്കാരനെങ്കിലും എല്‍ഡിഎ പാര്‍ലമെന്റി പാര്‍ട്ടി തലവന്‍ കൂടിയായതിനാല്‍ മുന്‍ നിരയില്‍ ഉമ്മന്‍ചാണ്ടിയുടെ തൊട്ടടുത്ത് തന്നെയാണ് ഒ രാജഗോപാലിന്റെ ഇരിപ്പിടം. കന്നി എംഎല്‍എയായിരിക്കെ മുന്‍ നിരയില്‍ ഇരിപ്പിടം ലഭിച്ച അപൂര്‍വ്വത കൂടിയായി ഇത്.
7-നിയമസഭ ഗാലറി ഇത്തവണ ബിജെപി പ്രവര്‍ത്തകര്‍ കീഴടക്കി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ഒ രാജഗോപാലിന്റെ നിയമസഭ പ്രവേശത്തിന് സാക്ഷിയാകാന്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ച് നിയമസഭ മന്ദിരത്തിലേക്ക് എത്തിയിരുന്നു
8-ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ നിയമസഭ സന്ദര്‍ശക ഗാലറിയില്‍ എത്തിയിരുന്നു
9-മുതിര്‍ന്ന നേതാവായ ഒ രാജഗോപാലിന് മികച്ച സ്വീകരണമാണ് മറ്റ് നിയമസഭ സമാജികരില്‍ നിന്ന് ലഭിച്ചത്. എല്ലാവരും അദ്ദേഹത്തെ കൈകൊടുത്ത് സ്വീകരിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു
10-മുന്‍ കേന്ദ്ര മന്ത്രി കൂടിയായ ഒ രാജഗോപാലിന് സഭ നടപടികള്‍ പുതിയ അനുഭവമല്ല. എബി വാജ്‌പേയ് മന്ത്രിസഭയില്‍ അംഗമായിരിക്കെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ഒ രാജഗോപാല്‍. നിരവധി വിഷയങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്തി മികച്ച എംപി എന്ന് പേരെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
Discussion about this post