ഡല്‍ഹി: അധികാരത്തിലേറി 11 ദിവസത്തിനകം തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍.
ഡല്‍ഹിയിലെ എല്ലാ വീടുകളിലും 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കും. 400 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകള്‍ക്ക് വൈദ്യുതി നിരക്ക് പകുതിയായി വെട്ടിക്കുറച്ചു. 400 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈദ്യുതി നിരക്ക് പഴയത് തന്നെയായിരിക്കും.സൗജന് കുടിവെള്ള വിതരണവും, വൈദ്യുതിയുമായിരുന്നു പാര്‍ട്ടിയുടെ വാഗ്ദാനം.
മാര്‍ച്ച് ഒന്ന് മുതല്‍ പ്രഖ്യാപനനങ്ങള്‍ പ്രാബല്യത്തില്‍ വരും.
സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് 1650 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാക്കുമെന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് കൊണ്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
Discussion about this post