ഡല്‍ഹി: തന്റെ സഹായിയായ അപ്പാറാവുവിന് വിവദ ആയുധ വ്യാപരി സഞ്ജയ് ഭണ്ഡാരിയുമായി അടുപ്പമുണ്ടെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു. ഇക്കാര്യത്തില്‍ അപ്പാറാവുവിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിന്റെ അടുത്ത സഹായി അപ്പാ റാവുവും വിവാദ ആയുധ ഇടപാടുകാരന് സഞ്ജയ് ഭണ്ഡാരിയും തമ്മില്‍ ബന്ധമെന്ന് റിപ്പോര്‍ട്ടുകളാണ് ഇന്ന് പുറത്തുവന്നത്. അപ്പാ റാവുവും ഭണ്ഡാരിയും തമ്മില്‍ കഴിഞ്ഞ വര്‍ഷം 355 ഫോണ്‍ വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാധ്രയ്ക്കുവേണ്ടി ബിനാമി പേരില്‍ ലണ്ടനില്‍ വീടുവാങ്ങിയെന്ന ആരോപണവും ഭണ്ഡാരിക്കുനേരെ ഉയര്‍ന്നിരുന്നു.
അതേസമയം, മന്ത്രിയുടെ ഓഫിസര്‍ ഓണ്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിക്കുന്ന അപ്പാ റാവു ആരോപണങ്ങള്‍ നിഷേധിച്ചു. എന്‍ഡിഎയിലെ ഘടകകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ മന്ത്രിയാണ് അശോക് ഗജപതി രാജു.
Discussion about this post