ഡല്‍ഹി: കുട്ടിയെ നോക്കുന്ന വേലക്കാരിയെ തൊട്ടടുത്ത് നിര്‍ത്തി റെസ്റ്റൊറന്റില്‍ കുടുംബസമേതം ഭക്ഷണം കഴിക്കുന്ന മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുക ചൗധരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.രേണുക ചൗധരിയും കുടുംബവും ഭക്ഷണം കഴിക്കുന്നതും തൊട്ടടുത്ത് മറ്റൊരു കസേരയില്‍ കുട്ടിയും കുട്ടിക്കരികില്‍ നില്ക്കുന്ന ആയയുടെയും ചിത്രമാണ് പുറത്തുവന്നത്.
കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ ആയയെ തൊട്ടടുത്ത് കാഴ്ചക്കാരിയാക്കി നിര്‍ത്തിയ രേണുകാ ചൗധരിക്ക് സോഷ്യല്‍ മീഡിയയിലുടെ കടുത്ത വിമര്‍ശനവും ഏല്ക്കേണ്ടിവന്നു. രേണുകാ ചൗധരിയുടെ പെരുമാറ്റം ക്രൂരമായി പോയി എന്ന വിമര്‍ശനമാണ് കൂടുതല്‍ പേരും പങ്കുവെയ്ക്കുന്നത്. കുട്ടിയെ നോക്കുന്ന വേലക്കാരിക്ക് ഭക്ഷണം നല്‍കാനാകില്ലെങ്കില്‍ റെസ്റ്റൊറന്റില്‍ വിളിച്ചുകൊണ്ടുപോകരുതെന്നാണ് പലരും വിമര്‍ശിച്ചത്. നേരത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മന്ത്രിയായിരുന്നു രേണുകാ ചൗധരി എന്നതാണ് രസകരമായ മറ്റൊരു വസ്തുത. വേലക്കാരിയായ പെണ്‍കുട്ടിയെ അടിമയെപ്പോലെ കാണുന്ന രേണുകാ ചൗധരി ഇനി പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് ട്വിറ്ററില്‍ ചിലര്‍ വ്യക്തമാക്കി.
Discussion about this post