പറ്റ്ന: പ്ലസ് ടു ക്ലാസിലെ റാങ്ക് ജേതാക്കള്‍ക്ക് പുനപരീക്ഷ നടത്തിയപ്പോള്‍ ഒന്നാം റാങ്ക് ലഭിച്ച സൗരഭ് തോറ്റു. പുനര്‍മൂല്യനിര്‍ണയം നടത്തിയാല്‍ ആത്മഹത്യ ചെയ്യും എന്ന സൗരഭ് നേരത്തെ ഭീഷണി വകവെയ്ക്കാതെയാണ് ബിഎസ്ഇബി പുന:പരീക്ഷ നടത്തിയത്.
സയന്‍സ് വിഷയത്തിലെ ഒന്നും മൂന്നും റാങ്ക് ജേതാക്കളാണ് പരീക്ഷയില്‍ പരാജയപ്പെട്ടത്. റാങ്കുകാരെ പറ്റി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചത്. ആദ്യ 14 റാങ്ക് ജേതാക്കള്‍ക്കാണ് അഴിമതി വിരുദ്ധ സെല്‍ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പുന: പ്പരീക്ഷ നടത്തിയത്. മൂന്നാം റാങ്കുകാരന് രാഹുല്‍ കുമാറും തോറ്റു. ആര്‍ട്സ് വിഷയത്തിലെ റാങ്ക് ജേതാവ് റൂബിക്ക് ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. റൂബിക്ക് വീണ്ടും പരീക്ഷ നടത്തും.
Discussion about this post