ഇപി ജയരാജനെ രൂക്ഷമായ ഭാഷയില്‍ ട്രോളുന്നവര്‍ക്ക് സിപിഎം നേതാവും, മുന്‍ എംഎല്‍എയുമായ ബാബു എം പാലിശ്ശേരിയുടെ ഭീഷണി.
”നര്‍മ്മത്തിനു സ്കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം. വ്വിമര്ശിക്കുന്നതിലും തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് ‘എടാ, പോടാ,മണ്ടാ’ അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവര്‍ അതു നിര്‍ത്തിക്കൊ. നവ മാധ്യമ ലോകവും നേതാക്കന്മാരുടെ ഡയലൊഗുകളും ഇവിടൊന്നും കൊണ്ട് തീരുന്നില്ലല്ലൊ! നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റു വരുത്തുംബോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന് കൊടുക്കാന്‍ മടിയില്ലാത്ത അനുയായികള്‍ക്കു ധാര്‍മ്മികരോഷമുണ്ടാവുന്നതു സ്വാഭാവികം തന്നെയാണു.”-്എന്നിങ്ങനെയാണ് ബാബു എം പാലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ച മുന്നറിയിപ്പ്.
ശ്ശ്ലീലമായ ഭാഷയില്‍ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് അല്മഹത്യാപരമാണു. അതിനാല്‍ നമുക്കിതു ഇവിടെ നിര്‍ത്താം.-എന്നും സിപിഎം നേതാവ് മുന്നറിയിപ്പ് നല്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ബഹു മന്ത്രി ഇ പി ജയരജനെ കൊന്നുതിന്നാന്‍ കൊലവെറി പൂണ്ടു നടക്കുകയാണല്ലൊ കുറെ നവ മാധ്യമ പുലികള്‍. ഒരു യാത്രക്കിടയില്‍ ടെലിഫോണിലൂടെയുള്ള സംസാരത്തിനിടക്കു സംഭവിക്കാനിടയുള്ള ഒരു പിശകു മാത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു തിരിച്ചറിയാവുന്നതെയുള്ളു ഈ സംഭവം. ദുരുദ്ദേശമൊന്നുമില്ലെങ്കില്‍ മനോരമക്കു അപ്പോള്‍ തന്നെ തിരുത്താമായിരുന്നു ഇക്കാര്യം. പക്ഷേ അതിലൊരു നര്‍മ്മത്തിനു സ്കൊപ്പുണ്ട് എന്നതുകൊണ്ട് ചെറുതായി അതൊന്നു ആഘോഷിച്ചാലും മനസ്സിലാക്കാം. വ്വിമര്ശിക്കുന്നതിലും തെറ്റു പറയുന്നില്ല. പക്ഷെ അവിടന്നും വിട്ട് ‘എടാ, പോടാ,മണ്ടാ’ അത്രത്തോളം വേണ്ടാ.. ബന്ധപ്പെട്ടവര്‍ അതു നിര്‍ത്തിക്കൊ. നവ മാധ്യമ ലോകവും നേതാക്കന്മാരുടെ ഡയലൊഗുകളും ഇവിടൊന്നും കൊണ്ട് തീരുന്നില്ലല്ലൊ! നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ തെറ്റു വരുത്തുംബോള്‍ പാര്‍ട്ടിക്കുവേണ്ടി ജീവന് കൊടുക്കാന്‍ മടിയില്ലാത്ത അനുയായികള്‍ക്കു ധാര്‍മ്മികരോഷമുണ്ടാവുന്നതു സ്വാഭാവികം തന്നെയാണു. ഞാനും അത്തരത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ശ്ശ്ലീലമായ ഭാഷയില്‍ ഒറ്റ വരി. അതിനപ്പുറത്തേക്കുപോകുന്നത് അല്മഹത്യാപരമാണു. അതിനാല്‍ നമുക്കിതു ഇവിടെ നിര്‍ത്താം. എതിര് രാഷ്ട്രീയം കൊണ്ട് ഇനിയും നിറുത്താതെ കുരക്കുന്നവര്‍ക്കെതിരെ ഒന്നിച്ചു പടയണി തീര്‍ക്കാം.
മുഖ്യമന്ത്രി ഉമ്മന്താണ്ടിയെ വ്യക്തിപരമായി വരെ ആക്രമിക്കുകയും, നരേന്ദ്രമോദിയ്ക്ക് പ്രധാനമന്ത്രി എന്ന പരിഗണന പോലും നല്‍കാതെ വിമര്‍ശിക്കുകയും ചെയ്യുന്ന സിപിഎം നേതാക്കന്മാര്ക്ക് ഇപ്പോഴുയരുന്ന വിമര്‍ശനം വലിയ അസഹിഷ്ണുത ഉണ്ടാക്കി തുടങ്ങി എന്നാണ് സോഷ്യല്‍ നീഡിയ ഇത്തരം പോസ്റ്റുകളോട് പ്രതികരിക്കുന്നത്. മറ്റുള്ളവരെ ട്രോളുമ്പോള്‍ തങ്ങള്‍ക്കെതിരെയും ട്രോളുകള്‍ വരുമെന്നും, ഇപ്പോള്‍ നിര്‍ത്താതെ കുരച്ചിട്ട് കാര്യമില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.
[fb_pe url=”https://www.facebook.com/babumpalissery/posts/1324876620874922″ bottom=”30″]
Discussion about this post