തൃശ്ശൂർ :തൃശ്ശൂരിൽ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈൽ ഫീവർ ബാധിച്ചെന്ന് പരിശോധനാ ഫലം. വാടനപ്പിള്ളി, നടുവേലിക്കര സ്വദേശിയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ഈ വർഷം വെസ്റ്റ് നൈൽ ബാധയെ തുടർന്നുള്ള ആദ്യ മരണമാണിത്.
പനിയെ തുടർന്ന് രണ്ടാഴ്ച മുൻപാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ മാസം 3 നാണ് രോഗി മരിച്ചത്. ആലപ്പുഴ എൻഐവിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്.
ജില്ലയിൽ കൊടുങ്ങല്ലൂർ സ്വദേശിക്കും രോഗം സ്വീരികരിച്ചിട്ടുണ്ട്. രോഗിയുടെ ആരോഗ്യനില ഭേദപ്പെട്ട് വരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇടവിലങ്ങ് ഭാഗത്ത് രോഗം സംശയിക്കുന്നതായും പരിശോധനാ ഫലം പുറത്തുവന്നാൽ മാത്രമെ ഇക്കാര്യത്തിൽ സ്ഥിരീകരണമാകുവെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Discussion about this post