ഡല്‍ഹി: കോണ്‍ഗ്രസ് കേരള ഘടകത്തില്‍ സമൂലമായ അഴിച്ച് പണിയ്ക്ക് സാധ്യത. പ്രവര്‍ത്തനക്ഷമമല്ലാത്ത ഘടകങ്ങളെ സജീവമാക്കുന്ന രീതിയിലുള്ള പുന:ക്രമീരണം പാര്‍ട്ടിയില്‍ നടക്കുമെന്ന് രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡണ്ട് വി.എം സുധീരന് പറഞ്ഞു. പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ പുന:ക്രമീകരണം നടത്തി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ലക്ഷ്യം. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് പാര്‍ട്ടിയെ വിജയത്തിലെത്തിക്കാന്‍ യോജിച്ച് മുന്നോട്ട് പോകുമെന്നും സുധീരന് പറഞ്ഞു.
പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ തലങ്ങളിലും പുനഃക്രമീകരണം ആവശ്യമായിവരും എന്നാണ് വിലയിരുത്തല്‍ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. കെ.പി.സി.സിയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാവരുമായും സംസാരിച്ച് പരിഹരിക്കുമെന്നും സുധീരന് പറഞ്ഞു. എന്നാല്‍ നേതൃമാറ്റം ചര്ച്ചാവിഷയമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരാന്‍ പോകുന്നത് സമരത്തി?െന്റ നാളുകളാണെന്നും പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധന ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാറിെന്റ ജനേദ്രാഹ നയങ്ങള്‍ക്കെതിരെ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രക്ഷോഭം നടത്തും. കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷവും രാഷ്?ട്രീയ അക്രമങ്ങള്‍ തുടരുകയാണെന്നും സുധീരന് ആരോപിച്ചു.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് വി.എം സുധീരനെ മാറ്റാനുള്ള എ ഗ്രൂപ്പിന്ഫെ നീക്കങ്ങള്‍ക്ക് സുധീരന്റെ രാഹുലുമായുള്ള കൂടിക്കാഴ്ച തിരിച്ചടിയായി. എല്ലാ തലത്തിലുമുള്ള പിന്തുണ രാഹുല്‍ ഗാന്ധിയില്‍ നിന്ന് തേടാന്‍ സുധീരന് കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഐ ഗ്രൂപ്പ് സഹകരണത്തോടെ സുധീരനെ മാറ്റി ഉമ്മന്‍ചാണ്ടിയെ കെപിസിസി തലപ്പത്തേക്ക് കൊണ്ടുവരാന്‍ എ ഗ്രൂപ്പ് നീക്കമാരംഭിച്ചിരുന്നു. ഐ ഗ്രൂപ്പിന് പ്രതിരസ് നേതൃസ്ഥാനം ലഭിച്ചതിനാല്‍ എ ഗ്രൂപ്പിന് കെപിസിസി അധ്യക്ഷ സ്ഥാനം വേണമെന്ന നിലപാടാണ് എ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തരമൊരു നീക്കം മുന്നില്‍ കണ്ടായിരുന്നു സുധീരന്റെ ഡല്‍ഹിയാത്ര.
Discussion about this post