അഗര്‍ത്തല:ത്രിപുരയില്‍ ആറ് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയില്‍ മുഖ്യപ്രതിപക്ഷ സ്ഥാനം കോണ്‍ഗ്രസിന് നഷ്ടമായി. തൃണമൂല്‍ കോണ്‍ഗ്രസ് ആയിരിക്കും ഇനി പ്രതിപക്ഷ കക്ഷി. സര്‍ക്കാരിനെതിരെ പോരാടുന്നതിന് വേണ്ടിയാണ് പാര്‍ട്ടി വിടുന്നതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കി. പാര്‍ട്ടി വിട്ട എംഎല്‍എമാര്‍ സ്പീക്കര്‍ രാമേന്ദ്ര കെ നാഥിന് രാജിക്കത്ത് കൈമാറി.
സുധീപ് റോയ് ബര്മന്, ആശിശ് കുമാര്‍ സാഹ, ദിലീപ് സര്‍ക്കാര്‍, പരന്‍ജിത് സിംഗ് റോയ്, ദിബാ ചന്ദ്ര ഹര്‍ഗ്വാള്‍, ബിശ്വ ബന്ധു സെന്‍ എന്നിവരാണ് കോണ്‍ഗ്രസ് വിട്ടത്. 60 അംഗ ത്രിപുര നിയമസഭയില്‍ കോണ്‍ഗ്രസിന് പത്ത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആറ് പേര് എത്തിയതോടെ നിലവില്‍ അംഗങ്ങളൊന്നും ഇല്ലെങ്കിലും തൃണമൂല്‍ മുഖ്യപ്രതിപക്ഷ കക്ഷിയാകും.
തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചിമ ബംഗാളിലെ എം.എല്‍.എമാരില്‍ നിന്ന് പാര്‍ട്ടി വിടില്ലെന്ന് കോണ്‍ഗ്രസ് എഴുതി വാങ്ങിയത് വിവാദമായിരുന്നു. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിമതരുടെ സാന്നിധ്യം മൂലം ഭരണം നഷ്ടപ്പെടുന്ന സാഹചര്യം തുടരുന്നതും കോണ്‍ഗ്രസിനെ വെട്ടിലാക്കി. ഇതിനിടെ ദേശീയ തലത്തില്‍ തന്നെ ുല പ്രമുഖരും പാര്‍ട്ടി വിടുന്നതും കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി
Discussion about this post