കോഴിക്കോട്: ഹൈക്കോടതി പൂട്ടാന്‍ ഉത്തരവിട്ട മലാപ്പറമ്പ് എയുഎല്പി സ്കൂള്‍ എഇഒ എത്തി അടച്ചുപൂട്ടി. രേഖകള്‍ പരിശോധിച്ച ശേഷം അദ്ദേഹം ഹൈക്കോടതി വിധി നടപ്പാക്കി. സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ ഒന്നുമുണ്ടായില്ല. കുട്ടികളെ താത്ക്കാലികമായി കോഴിക്കോട് കളക്ടറേറ്റിലേയ്ക്ക് മാറ്റി.
കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ തത്കാലത്തേക്ക് ക്ലാസ് മുറികളാകും. സ്കൂള്‍ ബസില്‍ കുട്ടികളെ കളക്ടറേറ്റില്‍ എത്തിക്കാനാണ് സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായത്. ഒരു അധ്യായന ദിവസം പോലും കുട്ടികള്‍ക്ക് നഷ്ടപ്പെടാന്‍ പാടില്ലെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതേതുടര്‍ന്നാണ് ജില്ലാ ആസ്ഥാനത്ത് തന്നെ താത്കാലിക പഠന സൗകര്യം ഒരുങ്ങിയത്.
Discussion about this post