തിരുവനന്തപുരം :ജനങ്ങളോട് ഇടപെടുമ്പോൾ കൂറും വിനയവും വേണമെന്ന് ഓർമിപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അടിസ്ഥാന ജനവിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള കത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം പറഞ്ഞത്.
പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസം ഇടിഞ്ഞതിൽ ഓരോ നേതാക്കളും ആത്മപരിശോധന നടത്തുന്നത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ കുറിച്ചു. പാർട്ടിക്ക് എല്ലാത്തിനും ഉപരി ജനങ്ങളാവണം . പരിഹരിക്കാനാവാത്ത നിരവധി പ്രശ്‌നങ്ങളാണ് ഇടതുപക്ഷത്തിന് മുന്നിൽ ഉയർന്നുവന്നിട്ടുള്ളത്. അടിസ്ഥാന വിഭാഗങ്ങളുമായി ഇടതുപക്ഷത്തിന് പഴയതു പോലെ ബന്ധമുണ്ടോ ? പാർട്ടിയുമായുള്ള ഇവരുടെ ബന്ധം എങ്ങനെ പോയി ? . പാർട്ടിക്ക് മേൽ അർപ്പിച്ചിരുന്ന വിശ്വാസത്തിൽ എവിടെയാണ് ഇടിവ് സംഭവിച്ചത്. ഈ കാര്യങ്ങൾ എല്ലാം പരിശോധിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
മൈക്ക് ഓപ്പറേറ്ററെ മുഖ്യമന്ത്രി പിണറായി വിജയൻ ശകാരിച്ചത് മുതൽ മുഖ്യമന്ത്രിയുടെ ശൈലി മാറ്റുന്നത് വരെയുള്ള പ്രശ്‌നങ്ങളെ ചൂണ്ടിക്കാട്ടി സിപിഎം കമ്മിറ്റികളിൽ വിമർശനം ഉയർന്നു വന്നിരുന്നു. ഈ വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് ബിനോയ് വിശ്വത്തിന്റെ കത്ത് പുറത്തുവരുന്നത്.
Discussion about this post