ഡല്‍ഹി : പ്രതിപക്ഷത്തെ അപമാനിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ലോക്സഭയില്‍ ബഹളമുണ്ടാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന് പ്രതിപക്ഷം പറഞ്ഞു. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭയും 11.35 വരെ നിര്‍ത്തിവെച്ചു.തുടര്‍ന്ന് തന്റെ പരാമര്‍ശം ആരെയും വേദനിപ്പിക്കാനായിരുന്നില്ലെന്ന് വെങ്കയ്യ നായിഡു വിശദീകരിച്ചു.
ഇന്നലെ പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രതിപക്ഷ കക്ഷികളെ അപമാനിക്കുന്ന വിധത്തില്‍ വെങ്കയ്യനായിഡു സംസാരിച്ചുവെന്നതാണ് പ്രതിപക്ഷമുയര്‍ത്തുന്ന ആരോപണം. അഞ്ച് കൊല്ലത്തേക്ക് കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവകാശമില്ലെന്നും, സിപിഐഎം ഏറ്റവും മോശം പാര്‍ട്ടിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം .
Discussion about this post