ഡല്‍ഹി: നിയമസഭയില്‍ ഡസ്കിന് മുകളില്‍ കയറി നിന്ന് ഡല്‍ഹി സര്‍ക്കാരിനെതിരെ ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം.ബിജെപി എംഎല്‍എ വിജേന്ദര്‍ ഗുപ്തയാണ് വേറിട്ട രീതിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.
നിയമസഭാ സമ്മേളനത്തിനിടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ക്കിടെയാണ് സംഭവം. സ്പീക്കര്‍ റാം നിവാസ് ഗോയല്‍ സംസാരിക്കാനുള്ള അനുമതി നിഷേധിച്ചതാണ് ഗുപ്തയെ പ്രകോപിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പെട്ട അഴിമതി പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്കാന് അവസരം നല്‍കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം.
ഡസ്കിന് മുകളില്‍ കയറി നിന്ന വിജേന്ദര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുനേരെ ശബ്ദമുയര്‍ത്തി സംസാരിക്കുകയും ചെയ്തു.
വീഡിയൊ-
WATCH: BJP's Vijender Gupta stand on a bench to protest against Delhi Govt inside State Assemblyhttps://t.co/fY9FQyEzI0
— ANI (@ANI) June 10, 2016
Discussion about this post