ബംഗളൂരു: യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയിലുണ്ടായ വാതകച്ചോര്‍ച്ചയില്‍ രണ്ടു മരണം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ കര്‍ണാടകയിലെ കാര്‍വാറില്‍ നാവികാസേനാ കേന്ദ്രത്തിലാണ് അപകടംഒരു നാവികനും കരാര്‍ തൊഴിലാളിയുമാണ് മരിച്ചത്. നാവിക സേനയില്‍ ഷിപ്പ്‌റൈറ്റ് ആര്‍ട്ടിഫിസറായ രാകേഷ് കുമാര്‍, കപ്പലില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന റോയല്‍ മറൈന്‍ കമ്പനി ജീവനക്കാരന്‍ മോഹന്‍ദാസ് കോലാംബ്കര്‍ എന്നിവരാണ് മരണമടഞ്ഞത്.
രണ്ടു പേര്‍ക്ക് ചെറിയ തോതിലുള്ള അസ്വസ്ഥതകളും അനുഭവപ്പെട്ടിട്ടുണ്ട്. കപ്പലിന്റെ കീഴ്തട്ടിലുള്ള മാലിന്യ പ്‌ളാന്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്. മലിനജലം വഹിക്കുന്ന പൈപ്പിലെ ചോര്‍ച്ച പരിഹരിക്കുന്നതിനിടെ ഹൈഡ്രജന്‍ സള്‍ഫേറ്റ് വാതകം അമിതമായി ചോര്‍ന്നതാണ് മരണകാരണം. വിഷവാതകം ശ്വസിച്ച രണ്ടുപേരെ കാര്‍വാറിലെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐഎന്‍എസ് വിക്രമാദിത്യ.284 മീറ്റര്‍ നീളമുണ്ട്. 22 ഡെക്കുകളുള്ള ഈ യുദ്ധക്കപ്പലിന് 1600ഓളം നാവികരെ ഒരേസമയം വഹിക്കാനുള്ള ശേഷിയുണ്ട്.
Discussion about this post