ഡല്‍ഹി: വളരെ ക്രിയാത്മകമായി ട്വിറ്റര്‍ ഉപയോഗിക്കുന്ന കേന്ദ്രമന്ത്രിമാരില്‍ ഒരാളാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പല പ്രവാസി ഇന്ത്യക്കാരും സഹായമഭ്യര്‍ഥിച്ചു സുഷമാ സ്വരാജിന് ട്വിറ്ററില്‍ കുറിപ്പിടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ വേഗത്തില്‍ സഹായമെത്തിക്കാറുമുണ്ട്. യെമനിലെ ആഭ്യന്തരകലാപം തന്നെ ഒരു ഉദാഹരണം. എന്നാല്‍ കഴിഞ്ഞദിവസം കേന്ദ്രന്ത്രി സുഷമാ സ്വരാജിന് വളരെ വിചിത്രമായ ഒരു ട്വീറ്റ് ലഭിച്ചു.
https://twitter.com/M_VenkatM/status/742392867830824960
വാങ്ങി രണ്ടുമാസത്തിനുള്ളില്‍ കേടായിപ്പോയ റെഫ്രിജെറേറ്റര്‍ മാറ്റിത്തരാന്‍ കമ്പനി തയ്യാറാകുന്നില്ലെന്നും ഇതിന് സഹായിക്കണമെന്നുമായിരുന്നു ട്വീറ്റ്. റെഫ്രിജെറേറ്ററിന്റെ സീരിയല്‍ നമ്പര്‍ സഹിതമായിരുന്നു വെങ്കട്ട് എന്നയാള്‍ കുറിപ്പിട്ടത്. കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനും ട്വീറ്റ് ടാഗ് ചെയ്തിരുന്നു. ട്വിറ്ററില്‍ എല്ലാത്തിനോടും വേഗത്തില്‍ പ്രതികരിക്കുന്ന സുഷമ ഇതിനും മറുപടി നല്‍കി. മറുപടി ഇങ്ങനെ.
Brother I cannot help you in matters of a Refrigerator. I am very busy with human beings in distress. https://t.co/cpC5cWBPcz
— Sushma Swaraj (@SushmaSwaraj) June 13, 2016
‘സഹോദരാ, റെഫ്രിജറേറ്റര്‍ വിഷയത്തില്‍ എനിക്ക് സഹായിക്കാന്‍ കഴിയില്ല. ഞാന്‍ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളുമായി തിരക്കിലാണ്’. എന്നാല്‍ രാംവിലാസ് പാസ്വാന്‍ ട്വീറ്റിനോട് പ്രതികരിച്ചില്ല.
Discussion about this post