ശ്രീനഗര്‍: എഴുപത്തിയഞ്ചു വര്‍ഷത്തിനുശേഷം കാശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയിലെ ഷാദിപോറയില് ‘ദശര്‍ മഹാകുംഭമേള’ ആഘോഷിച്ചു. ഝലം, സിന്ധ് നദികളുടെ സംഗമസ്ഥാനമായ ഗന്തര്ബലിലാണ് മേള നടന്നത്. കുംഭമേളയില്‍ നിരവധി കാശ്മീരി പണ്ഡിറ്റുകള്‍ പങ്കെടുത്തു. ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ എത്തുന്നത് ഇവിടെയാണ്. 1941 ലായിരുന്നു അവസാനം മേള നടന്നത്. ഇരുപതിനായിരത്തോളം പേര് മേളയ്ക്കെത്തിയെന്നാണ് കണക്ക്.
ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന ആഘോഷമെന്ന ബഹുമതി ലഭിച്ച കുംഭമേള മഹാരാഷ്ട്രയിലെ നാസിക്, ഉത്തര്‍പ്രദേശിലെ പ്രയാഗ്, ഹരിദ്വാര്‍, മധ്യപ്രദേശിലെ ഉജ്ജയിന്‍ എന്നിവിടങ്ങളിലാണ് നടന്നുവരുന്നത്.
Discussion about this post