ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമര്‍പ്പിച്ചു. മറ്റു രണ്ടു ഇടനിലക്കാര്‍ക്കെതിരെയും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. ഇടപാടിലെ അഴിമതിയാരോപണം സംബന്ധിച്ചു അന്വേഷണത്തിനായി കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തേ തന്നെ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്.
ഇടപാടുമായി ബന്ധപ്പെട്ട് ക്രിസ്റ്റ്യന്‍ മിഷേല്‍ 180 തവണ ഇന്ത്യ സന്ദര്‍ശിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2005-2013 കാലയളവിനിടെയാണ് സന്ദര്‍ശനം മുഴുവന്‍ നടന്നത്. മിഷേലിന്റെ സന്ദര്‍ശനം കൂടുതലും ഡല്‍ഹിയിലേക്കായിരുന്നു. അഭിനവ് ത്യാഗി എന്നയാളുടെ പേരാണ് ബന്ധപ്പെടാനായി ഫോറിന്‍ റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിന് (എഫ്ആര്‍ആര്‍ഒ) മിഷേല്‍ നല്‍കിയത്. ജെ.ബി. സുബ്രഹ്മണ്യം എന്നയാളുടെ പേരും എഫ്ആര്‍ആര്‍ഒ ഓഫീസില്‍ നല്‍കിയിരുന്നു.
Discussion about this post