ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാനും ഭീകരനും മരിച്ചു. അഞ്ച് സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. കുപ്വാര ജില്ലയിലെ മാച്ചില്‍ മേഖല വഴി ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post