ഡല്‍ഹി: പശുക്കളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി പ്രത്യേക ഗോക്ഷേമ മന്ത്രാലയം രൂപീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോട് വിശ്വഹിന്ദു പരിഷത്ത്( വിഎച്ച്പി). വിഎച്ച്പിയുടെ ഗോസംരക്ഷണ വിഭാഗത്തിന്റേതാണ് ആവശ്യം. ഇതിനായി സര്‍ക്കാര്‍ കാലാവധി നിശ്ചയിക്കണമെന്നും സംഘടനാ വക്താക്കള്‍ ആവശ്യപ്പെട്ടു.
ഗോവധം, ബീഫ് ഉപയോഗം, പശു സംരക്ഷണം എന്നിവ മന്ത്രാലയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിഎച്ച്പിയുടെ ആവശ്യം. 2014നുശേഷം ഇന്ത്യയില്‍ ഗോവധം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഇതു തടയുന്നതിനായി മന്ത്രാലയവും നിയമങ്ങളും രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന വിഎച്ച്പി നേതാവ് പറഞ്ഞു.
Discussion about this post