കണ്ണൂര്‍: അഞ്ചരക്കണ്ടിയില്‍ മുന്നൂറ് ഏക്കര്‍ ഭൂമി തരംമാറ്റി വില്പന നടത്തിയ സംഭവത്തില്‍ വിജിലന്‍സ് കാന്തപുരം എ.പി. അബുബക്കര്‍ മുസ്ലിയാരെ ഒഴിവാക്കി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ നല്കിയ പരാതിയില്‍ കാന്തപുരം നാലാം പ്രതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സബ് രജിസ്ട്രാര്‍ അടക്കം ഒമ്പതു പ്രതികളേ കേസിലുള്ളൂ.
കരംമാറ്റിയ ഭൂമിയില്‍ മെഡിക്കല്‍ കോളജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം തുടങ്ങിയത്. കാന്തപുരം അടക്കം നാലു പേരെ പ്രതിയാക്കിയാണ് പരാതിക്കാരന് കോടതിയെ സമീപിച്ചത്. എന്നാല്‍ വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം ഭൂമി വാങ്ങി മറിച്ചുനല്‍കിയ കാന്തപുരം ഒഴിവായി. പരാതിയില്‍ കാന്തപുരമില്ലെന്ന വിജിലന്‍സിന്റെ വാദം തെറ്റാണെന്ന് പരാതിക്കാരന് പറയുന്നു.
Discussion about this post