കണ്ണൂര്‍: മുന്‍മന്ത്രി കെ.സി. ജോസഫിനെതിരെ ദ്രുതപരിശോധന നടത്താന്‍ തലശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിക്കൂറിലെ സ്വതന്ത്ര സ്ഥാനാര്‍ഥി കെ.വി. ഷാജിയുടെ പരാതിയിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 18 ലക്ഷം രൂപയുടെയെങ്കിലും അധിക വരുമാനം കെ.സി. ജോസഫിനുണ്ടായിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്ന പരാതിയാലാണ് അന്വേഷണം. തെരഞ്ഞെടുപ്പു കമ്മിഷനും ഇതു സംബന്ധിച്ചു ഷാജി നേരത്തേ പരാതി നല്‍കിയിരുന്നു.
Discussion about this post