വയനാട്: വയനാട് മാനന്തവാടിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി. തലപ്പുഴ ചിറക്കരയിലാണ് മാവോയിസ്റ്റുകളെ കണ്ടത്. മാവോയിസ്റ്റ് ലഘു ലേഖയായ ‘കാട്ടു തീ’ വിതരണം ചെയ്തെന്നും വിവരങ്ങളുണ്ട്.
രാത്രി ഒന്‍പതു മണിയോടെ തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് ആയുധധാരികളായ ആറംഗ സംഘമെത്തിയത്. ഇവര്‍ ഒരു മണിക്കൂറോളം ഇവിടെ തങ്ങിയെന്നാണ് വിവരം. സംഭവമറിഞ്ഞയുടനെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Discussion about this post