ഷിംല: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മകള്‍ പ്രിയങ്കാ ഗാന്ധി ഹിമാചല്പ്രദേശില ഷിംലയില്‍ കോട്ടേജ് നിര്‍മിക്കുന്നതിനെതിരെ ഷിംല ബിജെപി എംഎല്‍എ സുരേഷ് ഭര്ദ്വാജ്് രംഗത്ത്. രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിക്കു സമീപുമുള്ള ഈ നിര്‍മാണം സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് ഇദ്ദേഹം പറയുന്നു. കോട്ടേജ് നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.
രാഷ്ട്രപതിയുടെ സമീപമാണ് വ്യോമസേന ഉപയോഗിക്കുന്ന കല്യാണി ഹെലിപ്പാഡ്് സ്ഥിതി ചെയ്യുന്നതെന്നും കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു ഈ പ്രദേശത്തു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും ആവശ്യപ്പെടുന്നു. ഇവിടെ സ്ഥിതി ചെയ്തിരുന്നു അഞ്ചു നിലകളുള്ള രണ്ടു നില കെട്ടിടം നാലു വര്‍ഷംമുമ്പു പുതിയ നിര്‍മാണത്തിനായി ഇടിച്ചു നിരത്തിയിരുന്നു. നേരത്തേ, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ പ്രദേശത്ത് നിര്‍മാണം നടത്താന്‍ പലര്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ടെന്നും സുരേഷ് ഭര്ദ്വാജ് ചൂണ്ടിക്കാട്ടുന്നു.
Discussion about this post