മയ്യില്‍: മണല്‍ മാഫിയയ്‌ക്കെതിരെ നടപടിയെടുത്തതിന് ഇക്കൂട്ടരുടെ ഭീഷണിയില്‍ വലഞ്ഞ് വില്ലേജ് ഓഫിസര്‍. മണല്‍ മാഫിയയ്‌ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ ഭീഷണപ്പെടുത്തുന്നതെന്ന് മയ്യില്‍ കയരളം വില്ലേജ് ഓഫിസര്‍ അരുണ്‍ അര്‍ഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വില്ലേജ് ഓഫിസ് ഉപരോധിച്ച് പിടിച്ചെടുത്ത മണല്‍ലോറിയുമായി കടന്നു കളഞ്ഞ അക്രമികള്‍ക്കെതിരെ ഇദ്ദേഹം പരാതി നല്‍കിയിരുന്നു. ഇതു പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നാണ് മയ്യില്‍ വില്ലേജ് ഓഫിസര്‍ പോസ്റ്റില്‍ പറയുന്നത്. ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ പേരില്‍ താന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും വില്ലേജ് ഓഫിസര്‍ പറയുന്നു.
അനധികൃതമായി കടത്തുകയായിരുന്ന മണല്‍ ലോറി കസ്റ്റഡിയിലെടുത്ത വില്ലേജ് ഓഫിസറെ മണിക്കൂറോളം തടഞ്ഞുവെച്ച ഒരു സംഘം ഓഫിസറുടെ മേശയില്‍ നിന്നു താക്കോല്‍ പിടിച്ചെടുത്ത് ലോറികളുമായി കടന്നു കളഞ്ഞ സംഭവം വാര്‍ത്തയായിരുന്നു. ഇതിനെതിരെ വില്ലേജ് ഓഫീസര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇത് പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്.
[fb_pe url=”https://www.facebook.com/arun.karukachal/posts/1025373667511014?__mref=message_bubble” bottom=”30″]
Discussion about this post