ഡല്‍ഹി: രാജ്യതലസ്ഥാനത്തുനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലേക്ക് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടപ്പാക്കാനൊരുങ്ങുന്നു. ഇതോടെ മൂന്നു മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍നിന്നു വാരണാസിയിലേക്കുള്ള 782 കിലോമീറ്റര്‍ പിന്നിടാന്‍ സാധിക്കും. അലിഗഡ്, ആഗ്ര, കാണ്‍പൂര്‍, ലക്നോ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
മുംബൈ-അഹമ്മദാബാദ് റൂട്ടിനു പിന്നാലെയാണ് രാജ്യത്തെ രണ്ടാമത്തെ ബുള്ളറ്റ് ട്രെയിനില്‍ എത്തുന്നത്. ഡല്‍ഹി-കോല്‍ക്കത്ത അതിവേഗ പാതയുടെ ഭാഗമായ ഈ പാതയ്ക്കാകും അടുത്ത മുന്‍ഗണന ലഭിക്കുക. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുമ്പ് പദ്ധതി നടപ്പാക്കാനാണ് നീക്കം.
നിര്‍മാണം പൂര്‍ത്തിയായാല്‍ വെറും ഒന്നേമുക്കാല്‍ മണിക്കൂറിനുള്ളില്‍ 506 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി-ലക്നോ പാത പിന്നിടാന്‍ സാധിക്കും. ഡല്‍ഹിക്കും കൊല്‍ക്കത്തയ്ക്കും ഇടയിലുള്ള 1,513 കിലോ മീറ്റര്‍ അഞ്ചു മണിക്കൂറിനുള്ളില്‍ പിന്നിടാനും സാധിക്കും. സ്പാനിഷ് സ്ഥാപനത്തിനെയാണ് പദ്ധതിയുടെ സാധ്യത പഠനത്തിനായി നിയോഗിച്ചിട്ടുള്ളത്. ഇതിന്റെ അന്തിമ റിപ്പോര്‍ട്ട് നവംബറില്‍ സമര്‍പ്പിച്ചേക്കും.
Discussion about this post