കൊച്ചി: യോഗ ദിനത്തില്‍ ചൊല്ലിയ ഐകമത്യ സൂക്തം എന്തോ സംസ്‌കൃത കീര്‍ത്തനമായി തെറ്റി ധരിച്ച് അതിനെതിരെ പ്രതികരിച്ച ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെയുള്ള ട്രോളുകള്‍ നാലാം ദിവസവും തുടരുന്നു.
ഹിന്ദുക്കള്‍ക്ക് മാത്രമല്ല എല്ലാ മതസ്ഥര്‍ക്കും കഴിക്കാനുള്ളതാണ് ഓം ലറ്റ്. അതിനാല്‍ അതിലെ ഓം നീക്കി മതേതരത്വം പുനസ്ഥാപിക്കണം എന്നാണ് ഒരു ഫേസ്ബുക്കില്‍ തരംഗമായ പുതിയ ട്രോള്‍. ആയുര്‍വേദ വകുപ്പിലെ മഹാനാരായണ തൈലം, അഗസ്ത്യ രസായനം, ച്യവനപ്രാശം തുടങ്ങിയവ ഹിന്ദുക്കള്‍ അല്ലാത്തവരും ഉപയോഗിക്കുന്നതിനാല്‍ മഹാമാര്‍ക്‌സ് പിണ്ഡ തൈലം, മാവോ രസായനം, ലെനിന പ്രാശം, ചെഗുചൂര്‍ണ്ണം എന്നിവയെന്ന് അറിയപ്പെടും. കൂടാതെ കോടിയേരി ലേഹ്യം, പിണറായി വടകം എന്നിവയും വിപണിയില്‍ ലഭ്യമാണ് എന്നിങ്ങനെയാണ് ട്രോളുകള്‍.
യോഗാ ഹിന്ദു സംസ്തൃതിയുടെ ഭാഗമാണെന്നും, ആത്മീയതയില്‍ നിന്ന് വേര്‍തിരിക്കാനാവില്ല എന്നുമുള്ള വിപുലമായ ചര്‍ച്ചകളും നടക്കുന്നുണ്ട്. ആത്മീയത ഒഴിവാക്കാനാവാത്തതിനാല്‍ ധൈര്യമുണ്ടെങ്കില്‍ കേരളത്തില്‍ യോഗം നിരോധിക്കണമെന്ന കമന്റുകളും പ്രചരിക്കുന്നുണ്ട്. പൊതുപരിപാടിയില്‍ പ്രാര്‍ത്ഥനാ ഗാനം ഒഴിവാക്കിയാല്‍ പകരം ചൊല്ലാവുന്ന മതേതര പാരഡി ഗാനങ്ങളും ഇപ്പോഴും പ്രചരിക്കുന്നുണ്ട്.
Discussion about this post