കൊച്ചി: തലശേരിയില്‍ ജയിലില്‍ പോയ ദളിത് പെണ്‍കുട്ടികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. സിപിഐഎമ്മിന്റെ ഓഫിസിനുള്ളില്‍ നടന്ന കാര്യമായതിനാലാണ് ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പറയാതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.
എന്ത് അഭിപ്രായം പറഞ്ഞാലും അതില്‍ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. അതിനാല്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് കരുതി. ആഭ്യന്തരവകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രിക്കും ഈ വിഷയത്തില്‍ തെറ്റ് പറ്റിയിട്ടില്ല. പൊലീസിനോട് ചോദിക്കു എന്ന് പറഞ്ഞത് കേസില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല എന്നതിന്റെ തെളിവ് തന്നെയാണെന്നും ആ പെണ്‍കുട്ടികള്‍ക്ക് നീതികിട്ടുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ആര് ആത്മഹത്യക്ക് ശ്രമിച്ചാലും അത് ബാലിശമാണെന്നും കെ.കെ ഷൈലജ പറഞ്ഞു. എന്നാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ അനുകൂലിക്കാന്‍ കഴിയില്ല. പെണ്‍കുട്ടികള്‍ ബോള്‍ഡായിരിക്കണം, അവര്‍ക്ക് മനോധൈര്യം ഉണ്ടാകണം. ഒരു കാരണവശാലും ആത്മഹത്യയ്ക്ക് ശ്രമിക്കരുത്. ആര് ആത്മഹത്യയ്ക്ക് ശ്രമിച്ചാലും ബാലിശമെന്ന് മാത്രമെ പറയാന്‍ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post