മണ്ഡലത്തിലെത്താന്‍ മുകേഷിനോട് സി.പി.എം നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ട്
കൊല്ലം: എം.എല്‍.എയും പ്രമുഖ സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പരാതി സ്വീകരിച്ച് രസീത് നല്കിയ പോലിസ് വെട്ടിലായി. മുകേഷിനെതിരായ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് പൊലീസിന്റെ നടപടിയാണ് വിവാദമായത്.
കൊല്ലം എംഎല്‍എ മുകേഷിനെ കാണിനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് അസംബ്ളി മണ്ഡലം പ്രസിഡന്റ് വിഷ്ണു സുനിലാണ് പോലിസിന് പരാതി നല്‍കിയത്. പരാതി സ്വീകരിച്ച വെസ്റ്റ് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്കി. പൊലീസ് നടപടിക്കെതിരെ മുകേഷും രംഗത്ത് വന്നിട്ടുണ്ട്.
എം.എല്‍.എക്കെതിരെ നല്കിയ പരാതി എങ്ങനെ സ്വീകരിച്ചുവെന്നതാണ് പുതിയ വിവാദം. മുകേഷിന്റെ ബന്ധുക്കളല്ല പരാതിക്കാരെന്നിരിക്കെ പ്രത്യേകിച്ചും. പരാതി സ്വീകരിച്ചതിനെതിരെ സി.പി.എം നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയത്. നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്നുപറഞ്ഞ് പരാതി നല്കിയാല് പൊലീസ് സ്വീകരിച്ച് രസീത് നല്‍കുമോ. തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും മുകേഷ് പറഞ്ഞു.
മണ്ഡലത്തിലെ അടിയന്തിര പ്രാധാന്യമുള്ള പരിപാടികളിലും സ്ഥലങ്ങളിലും മുകേഷിനെ കാണാനില്ല എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. പരാതി നല്കിയ ശേഷം മുകേഷിനോട് മണ്ഡത്തിലെത്താന് സിപിഎം നിര്‍ദ്ദേശം നല്‍കിയതായും വാര്‍ത്തകളുണ്ടായിരുന്നു.
Discussion about this post