തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുപത്തിയൊന്നാം പ്രതിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനുമായിരുന്ന സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അനുമതി നല്‍കിയത്. കേസില്‍ 21 മുതല്‍ 27 വരെയുള്ള പ്രതികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായതിനാല്‍ സിബിഐ പ്രോസിക്യൂഷന് അനുമതി തേടുകയായിരുന്നു.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് സലിംരാജിനെതിരെയുള്ള കേസ്. നേരത്തെ കടകംപള്ളി ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് 14 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഭൂമിയുടെ തണ്ടപ്പേര് മാറ്റാന്‍ 60 ലക്ഷത്തോളം രൂപ ചെലവിട്ടതായും സി.ബി.ഐ.യുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Discussion about this post