ഡല്‍ഹി: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഎം വിട്ട വനിത നേതാവ് ജഗ്മതി സാംഗ്വാന് നിലപാട് വ്യക്തമാക്കുന്നു. തന്റെ തീരുമാനം തികച്ചും രാഷ്ട്രീയത്തില്‍ ഉന്നിയതാണെന്ന് ജഗ്മതി പറയുന്നു.ഒരു തരത്തിലുള്ള വ്യക്തിപരമായ വൈരാഗ്യമോ മറ്റ് കാര്യങ്ങളോ തീരുമാനത്തിന് പിന്നിലില്ലെന്നും അവര്‍ പറഞ്ഞു.
രാജ്യത്ത് കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തെ തടയുന്ന യാതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്നും ജഗ്മതി ഈ വിഷയത്തിലുള്ള തന്റെ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ”പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ചുവടുവെപ്പായാണ് താന്‍ തന്റെ രാജിയെ കണക്കാക്കുന്നത്. പാര്ട്ടിയേയെ മറ്റ് ബഹുജനസംഘടനകളെയോ ക്ഷയിപ്പിക്കുന്ന നീക്കമാണെന്ന ചോദ്യം ഉയരുന്നില്ല. തന്റെ നീക്കത്തിന് പിന്നില്‍ ചിവരോടുള്ള വ്യക്തിപരമായ വൈരാഗ്യമാണെന്ന പ്രചരണം നടക്കുന്നുണ്ട്. ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. തികച്ചും രാഷ്ട്രീയമാണ് തന്റെ തീരുമാനം’-ജഗ്മതി വിശദീകരിക്കുന്നു.
പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിനെതിരെ മൃദു സമീപനം സ്വീകരിച്ചതില്‍ കേന്ദ്ര കമ്മറ്റി യോഗത്തില്‍ നിന്ന് ജഗ്മതി ഇറങ്ങി പോവുകയും, തന്റെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ജഗ്മതിയെ പുറത്താക്കിയതായി സിപിഎം വാര്‍ത്താ കുറിപ്പിറക്കുകയും ചെയ്തു. പാര്‍ട്ടി വിട്ട ശേഷം ഓള് ഇന്ത്യ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായ ജഗ്മതി ഇപ്പോള്‍ സംഘടന കാര്യങ്ങളില്‍ വ്യാപൃതയാണ്.
രാജ്യത്തെ മഹത്തായ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് ക്ഷീണമാകുന്ന യാതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് ജഗ്മതി സാംഗ്മാന് വിഷയത്തിലുള്ള ആദ്യഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post