ഡല്‍ഹി അര്‍ണാബ് ഗോസ്വാമി മോദിയുമായി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്തതിന് പിറകെ മോദി ഞങ്ങളുടെ ജേണലിസ്റ്റുകളെ ധൈര്യമുണ്ടെങ്കില്‍ നേരിടട്ടെ എന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ അര്‍ണാബ് ആവശ്യത്തിലേറെ ബഹുമാനത്തിലാണ് പ്രധാനമന്ത്രിയോട് സംസാരിച്ചതെന്നും, ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ സ്വന്തം ജേണലിസ്റ്റുകളുമായി വാര്‍ത്താസമ്മേളനം നടത്തട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി.
മോദി വിരുദ്ധ വാര്‍ത്തകള്‍ നല്കാന് കോണ്‍ഗ്രസിന് സ്വന്തമായ മാധ്യമപ്രവര്‍ത്തകരുണ്ട് എന്നദ്ദേഹം പരസ്യമായി സമ്മതിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. മോദി വിരുദ്ധ വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് വിലക്കെടുത്തിട്ടുള്ള ഈ മാധ്യമപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്ന് തുറന്ന് പറയണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. മോദിയുടെ അഭിമുഖം കണ്ട് അബദ്ധത്തില്‍ സത്യം തുറന്ന് പറയുകയായിരുന്നു കപില്‍ സിബലെന്നും ചിലര്‍ പരിഹസിക്കുന്നു.
https://twitter.com/AsYouNotWish/status/747454017622532097?ref_src=twsrc%5Etfw
So now the loser @INCIndia openly agrees that they have planted journalists in the media. Crooks.#PMSpeaksToArnab pic.twitter.com/ziorzikEth
— CosmicSeismic (@CosmicSeismic) June 27, 2016
https://twitter.com/i_k_b/status/747451200035946496?ref_src=twsrc%5Etfw
Discussion about this post