ഡല്‍ഹി : ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ രജതാണ് കൊല്ലപ്പെട്ടത്.
പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകനാണ്. മയൂര്‍ വിഹാര്‍ ഫേസിന് മുന്നിലാണ് സംഭവം.
പാന്‍ വില്‍പനക്കാരുമായുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്നാണ് റിപ്പോര്‍ട്ട്. പാന്‍ കടയുടമയും കൂട്ടാളികളുമാണ് പ്രതികള്‍. ട്യൂഷന് കഴിഞ്ഞ് വരുമ്പോള്‍ പാര്ക്കിന് സമീപം വച്ചായിരുന്നു സംഭവം. വിഷയത്തില്‍ പോലിസിന് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് ആരോപണം.
Discussion about this post