ബംഗളൂരു: കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നില അതീവ ഗുരുതരം. കരളിലെ അര്‍ബുദത്തെത്തുടര്‍ന്ന് ബംഗളൂരുവിലെ എച്ച്.സി.ജി. ആസ്പത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം .സര്‍ജറി വിഭാഗത്തിലെ ഐ.സി.യു.വിലാണ് കാര്‍ത്തികേയനെ പ്രവേശിപ്പിച്ചിരിക്കുന്നത് . വ്യാഴാഴ്ച വൈകിട്ട് ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യനില ഇല്ലാത്തതിനെത്തുടര്‍ന്ന് പകരം റേഡിയേഷന് ചികിത്സയാണ് നടത്തുന്നത്.
ചികിത്സയില്‍ കഴിയുന്ന ജി.കാര്‍ത്തികേയനെ കഴിഞ്ഞ ദിവസം കേരളമന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ.സി. ജോസഫും സനന്ദര്ശിച്ചിരുന്നു . സ്പീക്കറെ കൊച്ചിയിലെ അമൃത ആസ്പത്രിയിലേക്ക് മാറ്റാനാകുമോ എന്നും മന്ത്രിമാര്‍ അന്വേഷിച്ചു. എന്നാല്‍, രോഗനില ഗുരുതരമായതിനാല്‍ ഇപ്പോള്‍ അത് സാധ്യമല്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലും അമേരിക്കയിലും കാര്ത്തികേയന് ചികിത്സ നടത്തിയിരുന്നു. നാട്ടിലേക്കുമടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍, തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവനന്തപുരത്ത് നിന്നും ഒരാഴ്ചച് മുമ്പാണ് ബംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റിയത്.
Discussion about this post