ഹെല്‍മറ്റില്ലാതെ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കരുതെന്ന കമ്മീഷണറുടെ നിര്‍ദ്ദേശം പിന്‍വലിക്കേണ്ടെന്ന് തീരുമാനം. വിഷയത്തില്‍ കമ്മീഷണര്‍ നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് അറിയിച്ചു. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക.
നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ ലഘുകരിക്കും. ഉത്തരവ് നടപ്പാക്കാനുള്ള നിര്‍ദ്ദേശത്തിന് അനുമതി ലഭിച്ചതായി ഗതാഗത കമ്മീഷണര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു. മന്ത്രിയുടെ അനുമതി തേടാതെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയത്തില്‍ ഉത്തരവ് നല്കിയ തച്ചങ്കരിയുടെ നടപടിയെ മന്ത്രി ഇന്നലെ വിമര്‍ശിച്ചിരുന്നു, മന്ത്രി കമ്മീണറില് നിന്ന് വിശദീകരണം തേടുകയും ചെയ്തു.
Discussion about this post