Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ആയിരം റജീനമാര്‍ ശിക്ഷിക്കപ്പെട്ടാലും, ഒരു കുഞ്ഞാലിയും ശിക്ഷിക്കപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം’ ‘കുഞ്ഞാലിയെ സഹായിച്ചാല്‍ വേറെയുമുണ്ട് ഉപകാരങ്ങള്‍’ അഡ്വക്കറ്റ് ജയശങ്കറിന്റെ കുറിപ്പ്

by Brave India Desk
Jul 5, 2016, 11:32 am IST
in Kerala
Share on FacebookTweetWhatsAppTelegram

JAYASANKAR

ഐസ് ക്രിം കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള വിഎസ് അച്യൂതാനന്ദന്റെ ഹര്‍ജിക്കെതിരെ സുപ്രിം കോടതിയില്‍ നിലപാടെടുത്തതില്‍ പിണറായി വിജയനെ വിമര്‍ശിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. അലിഞ്ഞാല്‍ ഐസ്‌ക്രിം, ഉറച്ചാല്‍ കരിമ്പാറ അതാണ് സഖാവ് പിണറായി വിജയന്‍ എന്നിങ്ങനെയാണ് പിണറായി വിജയനെതിരായ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആയിരം റജീനമാര്‍ പീഢിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

”ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാല്‍ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ല്‍ മുസ്‌ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടര്‍ച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമര്‍ന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം”-ജയശങ്കര്‍ വിമര്‍ശിക്കുന്നു.
സുപ്രീം കോടതി വി.എസ്.ന്റെ ഹര്‍ജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയില്‍ സഖാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി എന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

അലിഞ്ഞാല്‍ ഐസ്‌ക്രീം, ഉറച്ചാല്‍ കരിമ്പാറ. അതാണ് സഖാവ് പിണറായി വിജയന്‍, വിപ്ലവ കേരളത്തിന്റെ സൂര്യതേജസ്സ് ; മൂന്നരക്കോടി മലയാളികളുടെ മഹാനായ മുഖ്യമന്ത്രി.
ആയിരം റജീനമാര്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിക്കപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം. അതുകൊണ്ടാണ് ഐസ്‌ക്രീം കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസ്.ന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തത്. ഖജനാവില്‍ അഞ്ചുപൈസയില്ലാത്ത കാലത്തും ധവളപത്രം മറന്ന് കെ.കെ.വേണുഗോപാലന്റെ അങ്കച്ചേകവനാക്കിയതും ചോദിച്ച കാശ് എണ്ണിക്കൊടുക്കുന്നതും.
ഒന്നാമത് സി.ബി.ഐ. എന്നുപറയുന്നത് നമ്മുടെ പോലീസിനെ പോലെയോ വിജിലന്‍സിനെ പോലെയോ സ്വതന്ത്രമായ സംവിധാനമല്ല. കൂട്ടിലടച്ച തത്തയാണ്. ലാവ് ലിന്‍ കേസില്‍ പാവം വിജയേട്ടനെതന്നെ നട്ടംതിരിച്ച കൂട്ടരാണ്. കാര്യം കുഞ്ഞാലിക്കുട്ടി ലീഗുകാരനാണ്, പ്രതിപക്ഷ ഉപനേതാവാണ് എങ്കിലും തങ്കപ്പെട്ട മനുഷ്യനാണ്. അദ്ദേഹത്തെ സി.ബി.ഐ.ക്ക് വിട്ടുകൊടുക്കുന്നത് തികഞ്ഞ ക്രൂരതയാണ്, മനുഷ്യാവകാശ ലംഘനമാണ്.
പിന്നെ ഇത് വെറും പ്രതിപക്ഷ ബഹുമാനത്തിന്റെ മാത്രം പ്രശ്‌നമല്ല. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി.ബി.ഐ. അന്വേഷിച്ചാല്‍ പ്രതിഫലം വാങ്ങാതെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആപ്പിലാവും. മലബാര്‍ അക്വാ ഫാമിന്റെ ബാങ്ക് വായ്പ വീട്ടിയതാര് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും.
വിജയേട്ടന്‍ നിസ്വാര്‍തഥമതിയായ മറ്റൊരു നിയമോപദേഷ്ടാവിനെ കണ്ടുപിടിക്കേണ്ടിവരും.
ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാല്‍ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ല്‍ മുസ്‌ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടര്‍ച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമര്‍ന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം
സുപ്രീം കോടതി വി.എസ്.ന്റെ ഹര്‍ജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയില്‍ സഖാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി. സ്വത്തു കണ്ടുകെട്ടാനുള്ള നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടു.
രക്തസാക്ഷികള്‍ സിന്ദാബാദ്, രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലില്‍ വിരിയും സിക്കിം ലോട്ടറി സിന്ദാബാദ്!!

[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/892711654191895/?type=3&theater” bottom=”30″]

Tags: adv.jayasankar
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies