ഐസ് ക്രിം കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള വിഎസ് അച്യൂതാനന്ദന്റെ ഹര്‍ജിക്കെതിരെ സുപ്രിം കോടതിയില്‍ നിലപാടെടുത്തതില്‍ പിണറായി വിജയനെ വിമര്‍ശിച്ച് അഡ്വക്കറ്റ് എ ജയശങ്കര്‍. അലിഞ്ഞാല്‍ ഐസ്ക്രിം, ഉറച്ചാല്‍ കരിമ്പാറ അതാണ് സഖാവ് പിണറായി വിജയന് എന്നിങ്ങനെയാണ് പിണറായി വിജയനെതിരായ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആയിരം റജീനമാര്‍ പീഢിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം.
”ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാല്‍ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ല്‍ മുസ്ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടര്‍ച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമര്‍ന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം”-ജയശങ്കര്‍ വിമര്‍ശിക്കുന്നു.
സുപ്രീം കോടതി വി.എസ്.ന്റെ ഹര്‍ജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയില്‍ സഖാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി എന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
അലിഞ്ഞാല്‍ ഐസ്ക്രീം, ഉറച്ചാല്‍ കരിമ്പാറ. അതാണ് സഖാവ് പിണറായി വിജയന്, വിപ്ലവ കേരളത്തിന്റെ സൂര്യതേജസ്സ് ; മൂന്നരക്കോടി മലയാളികളുടെ മഹാനായ മുഖ്യമന്ത്രി.
ആയിരം റജീനമാര്‍ പീഡിപ്പിക്കപ്പെട്ടാലും ഒരു കുഞ്ഞാലിയും ശിക്ഷിക്കപ്പെടരുത് എന്നാണ് വിജയേട്ടന്റെ ജീവിത തത്വശാസ്ത്രം. അതുകൊണ്ടാണ് ഐസ്ക്രീം കേസ് സി.ബി.ഐ.ക്ക് വിടണമെന്ന വി.എസ്.ന്റെ ഹര്‍ജിയെ സര്‍ക്കാര്‍ എതിര്‍ത്തത്. ഖജനാവില്‍ അഞ്ചുപൈസയില്ലാത്ത കാലത്തും ധവളപത്രം മറന്ന് കെ.കെ.വേണുഗോപാലന്റെ അങ്കച്ചേകവനാക്കിയതും ചോദിച്ച കാശ് എണ്ണിക്കൊടുക്കുന്നതും.
ഒന്നാമത് സി.ബി.ഐ. എന്നുപറയുന്നത് നമ്മുടെ പോലീസിനെ പോലെയോ വിജിലന്‍സിനെ പോലെയോ സ്വതന്ത്രമായ സംവിധാനമല്ല. കൂട്ടിലടച്ച തത്തയാണ്. ലാവ് ലിന് കേസില്‍ പാവം വിജയേട്ടനെതന്നെ നട്ടംതിരിച്ച കൂട്ടരാണ്. കാര്യം കുഞ്ഞാലിക്കുട്ടി ലീഗുകാരനാണ്, പ്രതിപക്ഷ ഉപനേതാവാണ് എങ്കിലും തങ്കപ്പെട്ട മനുഷ്യനാണ്. അദ്ദേഹത്തെ സി.ബി.ഐ.ക്ക് വിട്ടുകൊടുക്കുന്നത് തികഞ്ഞ ക്രൂരതയാണ്, മനുഷ്യാവകാശ ലംഘനമാണ്.
പിന്നെ ഇത് വെറും പ്രതിപക്ഷ ബഹുമാനത്തിന്റെ മാത്രം പ്രശ്നമല്ല. ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സി.ബി.ഐ. അന്വേഷിച്ചാല്‍ പ്രതിഫലം വാങ്ങാതെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അഭിഭാഷകന് ആപ്പിലാവും. മലബാര്‍ അക്വാ ഫാമിന്റെ ബാങ്ക് വായ്പ വീട്ടിയതാര് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരും.
വിജയേട്ടന് നിസ്വാര്തഥമതിയായ മറ്റൊരു നിയമോപദേഷ്ടാവിനെ കണ്ടുപിടിക്കേണ്ടിവരും.
ആപത്തുകാലത്തു കുഞ്ഞാലിയെ സഹായിച്ചാല്‍ വേറെയും ഉപകാരം പ്രതീക്ഷിക്കാം. 2021 ല്‍ മുസ്ലിം ലീഗിനെകൂട്ടി ഇടതുമുന്നണി വികസിപ്പിക്കാം. ഭരണ തുടര്‍ച്ച ഉണ്ടാക്കാം. പിന്നെ ആചന്ദ്രതാരം അമര്‍ന്നിരുന്ന് ഭരിക്കാം. പച്ചചെങ്കൊടി പാറിക്കാം
സുപ്രീം കോടതി വി.എസ്.ന്റെ ഹര്‍ജി പരിഗണിച്ച അതേദിവസം ഹൈക്കോടതിയില്‍ സഖാവ് സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ഹാജരായി. സ്വത്തു കണ്ടുകെട്ടാനുള്ള നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടു.
രക്തസാക്ഷികള്‍ സിന്ദാബാദ്, രക്തപതാക സിന്ദാബാദ്!
രക്തപതാകത്തണലില്‍ വിരിയും സിക്കിം ലോട്ടറി സിന്ദാബാദ്!!
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/892711654191895/?type=3&theater” bottom=”30″]
Discussion about this post