തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയില്‍ എംഇഎസ് ചെയര്മാന് ഡോ. ഫസല്‍ ഗഫൂര്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവിനെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് കൈരളി പീപ്പിള്‍ നടത്തിയ ചര്‍ച്ചയിലാണ് ഫസല്‍ ഗഫൂറിന്റെ വിവാദപരാമര്‍ശങ്ങള്‍.
”ആലഞ്ചേരി കൂലഞ്ചേരി എന്ന് പറഞ്ഞ് കുറേ പിതാക്കള്‍ ഓടി പോയിരിക്കുകയാണ് മോദിയുടെ അടുത്തേക്ക്.അതുപോലെ ഇപ്പോള്‍ ചില മുസ്ലിം നേതാക്കളും ചെരുപ്പു നക്കികളായി മോദിയുടെ അടുത്തേക്ക് പോയിട്ടുണ്ട്’ എന്നിങ്ങനെയായിരുന്നു ഫസല്‍ ഗഫൂറിന്റെ വാക്കുകള്‍. ഈ പരാമര്‍ശനത്തിനെതിരെയാണ് കാത്തലിക്ക് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
മതസ്പര്‍ധ ഉയര്‍ത്തുന്ന രീതിയിലുള്ള ഫസല്‍ ഗഫൂറിന്റെ പ്രസ്താവന എത്രയും വേഗം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഇന്ത്യന്‍ കാത്തലിക് ഫോറ ആവശ്യപ്പെട്ടു.
ചാനല്‍ ചര്‍ച്ചയില്‍ ഡോ. ഫസല്‍ ഗഫൂറിനൊപ്പം, ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍, ഫക്രുദ്ദീന്‍ അലി, ഡി സുഗതന്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ ശ്രീകുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്ന നിലപാടാണ് ഡോ. ഫസല്‍ ഗഫൂര്‍ സ്വീകരിച്ചത്.
വീഡിയൊ
https://youtube.com/watch?v=lElnAQPCHU0%3Fautoplay%3D1%26start%3D1230%26end%3D1289%26controls%3D1%26version%3D3
Discussion about this post