മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിലെ കോടതി വിധിക്കെതിരെ ലയണല്‍ മെസിയും പിതാവും സ്പാനിഷ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. മെസിയുടെ അഭിഭാഷകര്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ദിവസം ബാഴ്സലോണ കോടതി മെസിക്കും പിതാവിനും 21 മാസം തടവു ശിക്ഷ വിധിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ഇരുവരും കോടതിയെ സമീപിക്കുന്നത്. മെസിയും പിതാവ് ജോര്‍ജ് മെസിയും നികുതി വെട്ടിപ്പ് നടത്തിയതിന് 14 കോടി രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ ഹാജരായ മെസിയോട് നികുതി വെട്ടിപ്പിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോള്‍ തനിക്ക് ഫുട്ബോള്‍ കളിക്കാന്‍ മാത്രമേ അറിയൂ, പണം സംബന്ധിച്ച കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് പിതാവും സെക്രട്ടറിയുമാണെന്നാണ് മറുപടി നല്‍കിയത്.
Discussion about this post