കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് ക്രിമിനല്‍ അഭിഭാഷകനും സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനുമായി ബിഎ ആളൂര്‍. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളിനോട് അടുപ്പമുളള കേന്ദ്രങ്ങളില്‍ നിന്നുളളവര്‍ തന്നെ സമീപിച്ചതായി ആളൂര്‍ പറഞ്ഞു.
‘അമീറിനെ കാണാനും വക്കാലത്ത് ഒപ്പിട്ട് വാങ്ങാനുമായി ജയില്‍ സൂപ്രണ്ടിനെ കാണും. കോടതി അമീറുളിനായി ഏര്‍പ്പെടുത്തിയ അഭിഭാഷകനായ അഡ്വ.രാജനെയും കാണുമെന്നും ആളൂര്‍ വിശദീകരിച്ചു.
ജിഷ വധക്കേസില്‍ പ്രതിയായ അമീറുളിന് വക്കീല്‍ ഇല്ലാതിരുന്നതിനാല്‍ കോടതി ഏര്‍പ്പെടുത്തിയ അഡ്വ.പി.രാജന് നേരത്തെ ജയിലില്‍ എത്തി അമീറുളിനെ കാണുകയും വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആളുരിന്റെ രംഗപ്രവേശം.
Discussion about this post