അഗര്‍ത്തല: പത്തു വയസുകാരിയായ മകളെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച അച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. അബ്ദുള്‍ ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയ്ക്ക് സമീപത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയോടുള്ള അനിഷ്ടമാണ് കുട്ടിയെ ജീവനോടെ കുഴിച്ചു മൂടാനുള്ള സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഭാര്യ പുറത്തു പോയ സമയത്ത് വീടിന്റെ പറകില്‍ വലിയ കുഴിയെടുത്ത ശേഷം കുട്ടിയുടെ കൈകള്‍ കെട്ടി വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് ഇയാള്‍ കുഴിയിലേക്കിറക്കി കഴുത്തു വരെമണ്ണിട്ട് മൂടുകയായിരുന്നു. ഇതിനിടെ ഭാര്യ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ഹുസൈന്‍ കുട്ടിയുടെ തലയില്‍ വലിയൊരു പാത്രം കമിഴ്ത്തി മറയ്ക്കാന്‍ ശ്രമിച്ചു.
പിന്നീട് മകളെ കാണാത്തതിനെത്തുടര്‍ന്ന് ഭാര്യ അയല്‍ക്കാരോട് പറയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഴിയില്‍ കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് അബ്ദുള്‍ ഹുസൈനെ നാട്ടുകാര്‍ തടഞ്ഞു വയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
Discussion about this post